ദേശീയം

ആരോപണങ്ങള്‍ ശരിയെങ്കില്‍ താനിപ്പോള്‍ ജയിലിലാകുമായിരുന്നു; കപില്‍ മിശ്രയ്ക്ക് മറുപടിയുമായി കെജ് രിവാള്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഎപി മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയായിരുന്നുവെങ്കില്‍ താനിപ്പോള്‍ ജയിലിലാകുമായിരുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഇത് ആദ്യമായിട്ടായിരുന്നു കപില്‍ മിശ്ര ഉന്നയിച്ച ആരോപണങ്ങളോട് കെജ് രിവാള്‍ പ്രതികരിക്കുന്നത്. 

കപില്‍ മിശ്രയുടെ ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും സത്യമുണ്ടായിരുന്നുവെങ്കില്‍ താനിപ്പോള്‍ ജയിലിലായിരുന്നിരിക്കാം എന്നായിരുന്നു കെജ് രിവാളിന്റെ പ്രതികരണം. പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും വിശ്വസിക്കാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കപില്‍ മിശ്ര ഉന്നയിക്കുന്നത്. കൂടെയുള്ളവര്‍ തന്നെ നമ്മളെ വഞ്ചിക്കുമ്പോള്‍ അത് വല്ലാതെ വേദനിപ്പിക്കുമെന്നും കെജ് രിവാള്‍ പറഞ്ഞു. 

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ കെജ് രിവാളിന് രണ്ട് കോടി രൂപയുടെ കോഴപണം കൈമാറുന്നത് കണ്ടുവെന്നായിരുന്നു കെജ് രിവാളിനെതിരായ കപില്‍ മിശ്രയുടെ ആദ്യ ആരോപണം. കെജ് രിവാളിനെതിരെ അഴിമതി ആരോപണങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെ മിശ്രയെ മന്ത്രി സ്ഥാനത്ത് നിന്നും എഎപി പുറത്താക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി