ദേശീയം

രജനികാന്തിനായി വാതില്‍ തുറന്ന് ബിജെപി; മോദിയുമായി കൂടിക്കാഴ്ച ഈ ആഴ്ച ?

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ ചൂടുപിടിക്കവെ സ്റ്റൈല്‍ മന്നനെ ലക്ഷ്യമിട്ട് മോദി. രജനീകാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ രജനികാന്തിനായി ബിജെപിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. 

എന്നാല്‍ ബിജെപിയിലേക്ക് വരുന്നത് സംബന്ധിച്ച് രജനികാന്താണ് തീരുമാനമെടുക്കേണ്ടതെന്ന് അമിത് ഷാ വ്യക്തമാക്കി. രജനികാന്ത് പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചാല്‍ അതില്‍ തെറ്റില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. മഹാനായ നടന്‍ മഹാനായ നേതാവിനെ കാണാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു വെങ്കയ്യ നായിഡുവിന്റെ പ്രതികരണം. 

രാഷ്ട്രീയ കാര്യങ്ങള്‍ മോദിയുമായി ചര്‍ച്ച ചെയ്യുന്നതിനായി രജനികാന്തിനെ ബിജെപി ഡല്‍ഹിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രധാനമന്ത്രിയുമായുള്ള രജനികാന്തിന്റെ കൂടിക്കാഴ്ച ഈ ആഴ്ച ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ബിജെപിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിത സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചെന്നൈയില്‍ നടന്ന ആരാധക സംഗമത്തിലായിരുന്നു രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ രജനികാന്ത് ആരാധകര്‍ക്ക് നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി