ദേശീയം

ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുത്തവരില്‍ മന്ത്രിയും; പോലീസ് നോട്ടമിട്ടിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അന്തര്‍ദ്ദേശീയ ഡോണും ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുവിന്റെ കല്യാണച്ചടങ്ങില്‍ പോയി വെട്ടിലായത് മഹാരാഷ്ട്ര ജലസേചന വകുപ്പ് മന്ത്രി ഗിരീഷ് മഹാജനായിരുന്നു. നാസിക്കില്‍ വച്ച് നടന്ന വിവാഹത്തില്‍ നാസിക് ഡെപ്യൂട്ടി മേയറും ഏതാനും പോലീസുകാരും പങ്കെടുത്തതായാണ് വിവരം. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത പോലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് പോലീസ് കമ്മീഷണര്‍ രവീന്ദ്ര സിംഗാള്‍ ഉത്തരവിട്ടതോടെയാണ് മന്ത്രിയുടെയും ഡെപ്യൂട്ടി മേയറുടെയും സന്ദര്‍ശനവും വിവാദമായത്.
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇബ്രാഹിം കസ്‌കറിന്റെ മകന്റെ ഭാര്യാ സഹോദരിയുടെ വിവാഹമായിരുന്നു നടന്നത്. നാസിക്കില്‍ നടന്ന വിവാഹത്തില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറടക്കം എട്ടു പോലീസുദ്യോഗസ്ഥരാണ് പങ്കെടുത്തത്. ഭദ്രക്കലി പോലീസ് സ്‌റ്റേഷനിലെ ഏതാനും പോലീസുദ്യോഗസ്ഥര്‍ക്കും ചില കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും എംഎല്‍എമാരര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും വിവാഹക്ഷണക്കത്ത് അയച്ചതായാണ് വിവരം. ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്ന എട്ട് പോലീസുദ്യോഗസ്ഥര്‍ക്കുമെതിരെയുള്ള അന്വേഷണം ത്വരിതഗതിയില്‍ നടക്കുമെന്ന് പോലീസ് കമ്മീഷണര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ