ദേശീയം

പതിനേഴ് വര്‍ഷമായി ദിവസ വരുമാനം 2 രൂപ; നീതി തേടി കോടതിക്ക് മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ദിവസേന രണ്ട് രൂപ ശമ്പളത്തില്‍ പതിനേഴ് വര്‍ഷമായി ജോലി ചെയ്യുന്ന വ്യക്തി നീതി തേടി ഹൈക്കോടതിക്ക് മുന്നില്‍. തമിഴ്‌നാട് ആനിമല്‍ ഹസ്ബന്ററി വകുപ്പില്‍ പാര്‍ട്ട് ടൈം തൂപ്പുകാരനായി ജോലി ചെയ്യുന്ന എം.രവികുമാറാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

രവികുമാറിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി തമിഴ്‌നാട് ആനിമല്‍ ഹസ്ബന്ററി വകുപ്പിന്റെ നിയമന നടപടികള്‍ സ്‌റ്റേ ചെയ്തു . 2000 ജൂലൈ 20 മുതലാണ് രവികുമാര്‍ ഇവിടെ ജോലിക്ക് കയറിയത്. ജോലിക്ക് കയറി രണ്ട് വര്‍ഷത്തിന് ശേഷം ശമ്പളം കൂട്ടുമെന്നായിരുന്നു രവികുമാറിന്റെ പ്രതീക്ഷ. എന്നാല്‍ 17 വര്‍ഷം പിന്നിട്ടിട്ടും ശമ്പളത്തില്‍ ഒരു രൂപയുടെ വര്‍ധന പോലും ഉണ്ടായില്ല. 

തന്റെ ശമ്പള വര്‍ധനവ് പരിഗണിക്കാതെ, അസിസ്റ്റന്റ് പോസ്റ്റിലേക്ക് ആനിമല്‍ ഹസ്ബന്ററി വകുപ്പ് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചുകൊണ്ട് നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയതോടെയാണ് രവികുമാര്‍ കോടതിയെ സമീപിച്ചത്. കുടുംബത്തെ സംരക്ഷിക്കുന്നതിനായി തനിക്ക് വിദ്യാഭ്യാസം ഉപേക്ഷിച്ച് ജോലിക്ക് കയറേണ്ടി വരികയായിരുന്നു എന്ന് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ രവികുമാര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ലൈം​ഗിക വിഡിയോ വിവാദം; ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ശക്തമായ ഇടിമിന്നലും കാറ്റും

'ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ?'; അഭ്യൂഹങ്ങളോട് ഭാവന

ഡ്യൂട്ടിക്കാണെന്ന് പറഞ്ഞു പുറപ്പെട്ടു; പൊലീസ് ഉദ്യോ​ഗസ്ഥനെ കാണാനില്ലെന്ന് കുടുംബം