ദേശീയം

ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ചെയര്‍മാന്‍ യാസീന്‍ മാലികിനെ പൊലീസ് അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍:ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ചെയര്‍മാന്‍ യാസീന്‍ മാലികിനെ പൊലീസ് അറസ്റ്റ് ചെയ്തു.ശ്രീനഗറിലെ ലാല്‍ ചൗകിലുള്ള വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത് എന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്.  മാലികിനെ ശ്രീനഗറിലെ സെണ്ട്രല്‍ ജയിലിലേക്ക് മാറ്റിയതായാണ് വിവരം. 

ഇന്നലെ സൈന്യവുമായി ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ ഹിസ്ബുള്‍ മുജാഹിദിന്‍ നേതാവ് സബ്‌സര്‍ അഹമ്മദ് ഭട്ടിന്റെ വീട് യാസീന്‍ സന്ദര്‍ശിച്ചിരുന്നു. ഭട്ടിന്റെ മരണത്തെത്തുടര്‍ന്ന് കശ്മീര്‍ താഴ്‌വര വീണ്ടും അസ്വസ്ഥമായിരിക്കുകയാണ്. പട്ടാളത്തിന് നേരെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് യാസീനെ അറസ്റ്റ് ചെയ്തത് എന്നാണ് പൊലീസിന്റെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍