ദേശീയം

മോദി രണ്ടാം ഗാന്ധി,ഗുജറാത്തില്‍ നിന്ന് വന്ന ദിവ്യന്‍:കേന്ദ്ര മന്ത്രി  

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: പ്രധാമനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ രണ്ടാമത്തെ മഹാത്മാ ഗാന്ധിയെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. റായ്പൂരില്‍ നടന്ന ഒരു ചടങ്ങില്‍വച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ മോദിയെ ഗാന്ധിയുമായി ഉപമിക്കല്‍. രാഷ്ട്രപതി പ്രണബ് മുഖര്‍ജി മോദിയെ താരതമ്യപ്പെടുത്തിയത് മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവിനോടും ഇന്ദിരാഗാന്ധിയോടുമാണ്. പക്ഷേ ഞാനൊരു പടികൂടി കടന്ന് മോദി ജി ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാഗാന്ധിയാണെന്നു പറയുന്നു; ഗോയല്‍ പറഞ്ഞു. 

ജനം രാജ്യം ഭരിക്കാനുള്ള അധികാരം മോദിക്കു നല്‍കുന്നതിനു മുമ്പ് ഇവിടെ അഴിമതിയും, വിലക്കയറ്റവും, തട്ടിപ്പും എല്ലാം നിറഞ്ഞു നില്‍ക്കുകയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി അതിനെതിരേ ഒരു നടപടിയും എടുത്തില്ല, അന്നു തീരുമാനങ്ങളെല്ലാം മറ്റാരോ ആയിരുന്നു എടുത്തിരുന്നത്.യുപിഎ സര്‍ക്കാരിന്റെ അഴിമതിയും തട്ടിപ്പും കാരണം ആകുലപ്പെട്ടു കിടന്ന ജനം ഇപ്പോള്‍ ഗുജറാത്തില്‍ നിന്നും വന്ന ഒരു ദിവ്യന്‍ രാജ്യത്തെ നയിക്കുന്നതാണു കാണുന്നത്. ഗോയലിന്റെ മോദി സ്തുതികല്‍ ഇങ്ങനെ പോകുന്നു. എഎന്‍ഐയാണ് ഗോയലിന്റെ മോദിയെ ഗാ്ധിയോട് ഉപമിക്കല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം