ദേശീയം

കേരളത്തിലെ ബീഫ് ഫെസ്റ്റിനെ വിമര്‍ശിച്ച് ആദിത്യനാഥ്;കേരളത്തില്‍ നടക്കുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളക്കുറിച്ച് മതേതരവാദികള്‍ നിശബ്ദത പാലിക്കുന്നു  

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കന്നുകാലികളുടെ വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കേരളത്തില്‍ നടക്കുന്ന ബീഫ് ഫെസ്റ്റിവലുകളേയും പ്രതിഷേധങ്ങളേയും വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്.

മതേരതരത്വത്തിന്റെ പേരില്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കുന്നതിനെക്കുറിച്ച്  വാചാലരാവുന്നവര്‍ എന്ത് കൊണ്ട് കേരളത്തില്‍ നടക്കുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്നു, കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി കന്നുകാലിയെ അറുത്തതിനെ ചൂണ്ടിക്കാട്ടി ആദിത്യനാഥ് ചോദിച്ചു. 

ലഖ്‌നൗവില്‍ നടക്കുന്ന എബിവിപിയുടെ ദേശീയനിര്‍വാഹകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. 

കശാപ്പ് ചെയ്യുന്നതിനായി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ കേരളത്തില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി കാളക്കുട്ടിയെ അറുത്തിരുന്നു. ഇതിനെതിരെ ദേശവ്യാപകമായി പ്രചരണം അഴിച്ചുവിടുകയാണ് ബിജെപി. സംഘപരിവാര്‍ ഗ്രൂപ്പുകളും മറ്റും വിഷയം മതവികാരം ഉണര്‍ത്തുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നുമുണ്ട്. ഇതിന് പിന്നാലെയാണ് ആദിത്യാനാഥ് കേരളത്തില്‍ നടക്കുന്ന ബീഫ് ഫെസ്റ്റ് ഉയര്‍ത്തിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ