ദേശീയം

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: രാജസ്ഥാന്‍ ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഗോഹത്യ നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവു നല്‍കണമെന്നും കോടതി അഭിപ്രായപ്പെട്ടു. 

കന്നുകാലി കശാപ്പു നിയന്ത്രണ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച ശുപാര്‍ശകളിലാണ് ഹൈക്കോടതി ഈ അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഗോഹത്യ നിലവില്‍ രാജസ്ഥാനില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം വരെ തടവാണ് ഇതിനു ലഭിക്കുക. ഇത് ജീവപര്യന്തമായി ഉയര്‍ത്തണമെന്നാണ് ഹൈക്കോടതിയുടെ ശുപാര്‍ശ. ഇതിനൊപ്പമാണ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം കോടതി മുന്നോട്ടുവച്ചിരിക്കുന്നത്.

കോടതികള്‍ മുന്നോട്ടുവയ്ക്കുന്ന ശുപാര്‍ശകള്‍ ഉത്തവുകളല്ല. ഇത് അനുസരിക്കാനും നടപ്പാക്കാനും സര്‍ക്കാരുകള്‍ക്കു ബാധ്യതയില്ല. അതേസമയം ബന്ധപ്പെട്ട വിഷയത്തിലെ നിയമ നിര്‍മാണത്തിന്റെ ഘട്ടത്തില്‍ സര്‍ക്കാരുകള്‍ ഇവ പരിഗണിക്കാറാണ് പതിവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു