ദേശീയം

സിവില്‍ സര്‍വീസ് ഫലം ഫലം വന്നു; കര്‍ണാടക സ്വദേശി കെആര്‍ നന്ദിനിക്ക് ഒന്നാം റാങ്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷ ഫലം വന്നു. കര്‍ണാടക സ്വദേശി കെആര്‍ നന്ദിനിക്കാണ് ഒന്നാം റാങ്ക്. റാങ്ക് അനുസരിച്ച് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ പോലീസ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് തുടങ്ങിയ എന്നിവടങ്ങളിലേക്ക് പ്രവേശനം നേടാം.

1,099 മത്സാരാര്‍ത്ഥികളാണ് ഇത്തവണ മെയിന്‍പരീക്ഷാ കടമ്പ കടന്നത്. 220 മത്സരാര്‍ത്ഥികള്‍ വെയിറ്റിംഗ് ലിസ്റ്റിലുമുണ്ട്. ജയിച്ചവരില്‍ 180 മത്സരാര്‍ത്ഥികള്‍ക്ക് ഐഎഎസിലും, 45 മത്സരാര്‍ത്ഥികള്‍ക്ക് ഐഎഫ്എസിലും 150 ആളുകള്‍ക്ക് ഐപിഎസിലും 843 ആളുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ എ,ബി സര്‍വീസുകളിലും സേവനമനുഷ്ടിക്കാം.

ജയിച്ചവരില്‍ 89 ആളുകള്‍ എസ്ടി വിഭാഗത്തിലും 163 ആളുകള്‍ എസ്‌സി വിഭാഗത്തിലുമുള്ളവരാണ്. ഒബിസിക്കാരുടെ എണ്ണം ജയിച്ചവരില്‍ 347ഉം ജനറല്‍ കാറ്റഗറിയിലുള്ളവര്‍ 500ഉം ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ