ദേശീയം

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ഹാര്‍ദിക് പട്ടേലിന്റെ പിന്തുണ ഉറപ്പിച്ച് കോണ്‍ഗ്രസ് 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. താന്‍ മുന്നോട്ടുവെച്ച ഉപാധികള്‍ കോണ്‍ഗ്രസ് അംഗീകരിച്ചതായി ഹാര്‍ദിക് പട്ടേല്‍ അറിയിച്ചു. അധികാരത്തിലേറിയാല്‍ പട്ടേല്‍ സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്നത് ഉള്‍പ്പെടെയുളള ഉപാധികളാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് മുന്‍പാകെ വെച്ചിരുന്നത്. 

 ഹാര്‍ദിക് പട്ടേലിന്റെ പിന്തുണ ഉറപ്പുവരുത്താന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്താന്‍ സഹായകമാകുമെന്നാണ് പൊതുവിലയിരുത്തല്‍. നേരത്തെ പിന്നോക്ക വിഭാഗം നേതാവ് അല്‍പേഷ് താക്കൂറും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദളിത് നേതാവായ ജിഗ്നേഷ് മേവാനി കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച് ഇതുവരെ മനസുതുറന്നിട്ടില്ല. എങ്കിലും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന ജിഗ്നേഷ് മേവാനിയുടെ വാക്കുകളും കോണ്‍ഗ്രസ് പ്രതീക്ഷയോടെയാണ് കാണുന്നത്. ഇവര്‍ മൂന്നുപേരും കോണ്‍ഗ്രസില്‍ ചേരുന്നത് ഗുജറാത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് പ്രേരണയാകുമെന്നാണ് പൊതുവിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ