ദേശീയം

എല്ലാം ലൗ ജിഹാദ് അല്ല, തന്റെ തന്നെ ജീവിതം ചൂണ്ടിക്കാട്ടി മുക്താര്‍ അബ്ബാസ് നഖ്വി

സമകാലിക മലയാളം ഡെസ്ക്

മിശ്ര വിവാഹങ്ങളും, മതം മാറിയുള്ള വിവാഹങ്ങളും രാജ്യത്ത് ചര്‍ച്ചയാവുന്നതിന് ഇടയില്‍ ഇത്തരം വിവാഹങ്ങളെ ലൗ ജിഹാദായി കാണുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. തന്റെ ജീവിതം തന്നെ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. 

എന്റേത് ഒരു മിശ്രവിവാഹം ആയിരുന്നു. എന്നാല്‍ ലൗ ജിഹാദ്, ഹേറ്റ് ജിഹാദ് എന്നീ വാക്കുകള്‍ എവിടെ നിന്നും വന്നു എനിക്ക് തനിക്ക് മനസിലാവുന്നില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടെങ്കില്‍ അതിനെ കുറിച്ച് അന്വേഷിക്കേണ്ടതാണെന്ന് ഒരു അഭിമുഖത്തില്‍ മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. 

നിര്‍ബന്ധിത മതപരിവര്‍ത്തനം ഒരു രാജ്യത്തിനും അംഗീകരിക്കാന്‍ സാധിക്കില്ല. ഗൂഡാലോചനയിലൂടെ മതപരിവര്‍ത്തനം നടത്താന്‍ വ്യക്തികളോ സംഘടനകളോ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അന്വേഷണത്തിലൂടെ പുറത്തുവരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ