ദേശീയം

കമല്‍ ഹാസനെ വെടിവച്ചുകൊല്ലണം; ഹിന്ദുത്വത്തെ അധിക്ഷേപിക്കുന്നവര്‍ക്ക് അതാണു മറുപടി:  ഹിന്ദു മഹാസഭ

സമകാലിക മലയാളം ഡെസ്ക്

മീററ്റ്: ഹിന്ദുത്വത്തെ അധിക്ഷേപിച്ചു സംസാരിച്ച നടന്‍ കമല്‍ഹാസനെ വെടിവച്ചുകൊല്ലണമെന്ന് ഹിന്ദു മഹാസഭ. കമല്‍ഹാസനെയും അദ്ദേഹത്തെപ്പോലുള്ളവരെയും പാഠം പഠിപ്പിക്കാന്‍ അതാണ വഴിയെന്ന് ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് പണ്ഡിറ്റ് അശോക് ശര്‍മ പറഞ്ഞു. 

ഹിന്ദുത്വത്തെ അധിക്ഷേപിച്ചു സംസാരിക്കുന്ന ഒരാള്‍ക്കും ഈ മണ്ണില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ഹിന്ദു മഹാസഭാ നേതാവ് പറഞ്ഞു. മരണമാണ് അവര്‍ക്കുള്ള മറുപടി. കമല്‍ ഹാസനെയും അദ്ദേഹത്തെപ്പോലുള്ളവരെയും വെടിവച്ചുകൊല്ലുകയോ തൂക്കിലിടുകയോ ചെയ്യണമെന്ന് പണ്ഡിറ്റ് അശോക് ശര്‍മ പറഞ്ഞു.

കമല്‍ ഹാസന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമന്ന ആവശ്യവുമായി മറ്റൊരു ഹിന്ദു നേതാവും രംഗത്തുവന്നു. ക്മല്‍ ഹാസനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പങ്കാളിത്തമുള്ള എല്ലാ സിനിമകളും ബഹിഷ്‌കരിക്കണമെന്ന് ഹിന്ദുമഹാസഭയുടെ മീററ്റ് പ്രസിഡന്റ് അഭിഷേക് അഗര്‍വാള്‍ പറഞ്ഞു. ഹിന്ദു സംഘടനകള്‍ മാത്രമല്ല, എല്ലാ ഇന്ത്യക്കാരും ഇത്തരത്തില്‍ ഒരു പ്രതിജ്ഞ എടുക്കേണ്ടതാണെന്നും അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. 

രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന് കഴിഞ്ഞ ദിവസം കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് ഹിന്ദു മഹാസഭ രംഗത്തെത്തിയിരിക്കുന്നത്. ബിജെപി നേതാക്കളും കമല്‍ഹാസനെ വിമര്‍ശിച്ചു അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്നും ആര്‍ക്കും അതു നിഷേധിക്കാനാവില്ലെന്നുമായിരുന്നു കമല്‍ ഹാസന്‍ ആനന്ദവികടന്‍ വാരികയില്‍ എഴുതിയ കോളത്തില്‍ ചൂണ്ടിക്കാട്ടിയത്. ഇതിനെ പ്രതിരോധിക്കുന്നതില്‍ കേരളം തമിഴ്‌നാടിനു മാതൃകയാവണമെന്നും കമല്‍ അഭിപ്രായപ്പെട്ടിരുന്നു. തമിഴ് സംസ്‌കാരത്തെ ഹിന്ദു തീവ്രവാദികള്‍ കീഴടക്കുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംശയം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കമല്‍ പ്രതിവാര പംക്തിയില്‍ ഇക്കാര്യം എഴുതിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും