ദേശീയം

യുപിയില്‍ ഗോമാംസം കയറ്റുമതി ചെയ്യാന്‍ ആര്‍ക്കും ധൈര്യം ഇല്ലെന്ന് യോഗി ആദ്യിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ലകനൗ: ഉത്തര്‍പ്രദേശില്‍ നിന്ന് ഗോമാംസം കയറ്റുമതി ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  ആര്‍ക്കും ഇതിനുളള ധൈര്യം ഇല്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഗോഹത്യക്ക് പുറമേ കന്നുകാലികള്‍ക്ക് എതിരെയുളള ക്രൂരത പോലും അക്രമിയെ ജയിലഴിക്കുളളിലാക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.വിശ്വഹിന്ദുപരിഷത്തിന്റെ ഗോരക്ഷാ വിങ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഉത്തര്‍പ്രദേശില്‍ നിന്നുമാണ് ഏറ്റവുമധികം ഗോമാംസം കയറ്റുമതി ചെയ്യുന്നത് എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഗോമാംസത്തിന്റെ ഒരംശം പോലും ഇവിടെ നിന്ന്  കയറ്റുമതി ചെയ്യുന്നില്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.   അനധിക്യത കശാപ്പുശാലകളെ നിരോധിച്ച സംസ്ഥാനത്തെ ആദ്യ സര്‍ക്കാരാണിത്. കന്നുകാലികള്‍ക്ക് യഥേഷ്ടം മേഞ്ഞുനടക്കുന്നതിനുളള സൗകര്യം മെച്ചപ്പെടുത്തുന്നതിനുളള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ