ദേശീയം

കലൈഞ്ജറെ കാണാന്‍ മോദിയെത്തി; സന്ദര്‍ശനത്തിന് രാഷ്ട്രീയ മാനമില്ലെന്ന് ഡിഎംകെ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഒന്നരദിവസത്തെ ചെന്നൈ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ചു. കരുണാനിധിയുെട ആരോഗ്യസ്ഥിതിയും അന്വേഷിച്ചു. കൂടിക്കാഴ്ച പത്തുമിനിറ്റോളം നീണ്ടു. 

കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, പൊന്‍ രാധാകൃഷ്ണന്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മക്കളായ എംകെ സ്റ്റാലിനും കനിമൊഴിയും ചേര്‍ന്ന് പ്രധാനമന്ത്രിയെ വരവേറ്റു. പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് മോദി കരുണാനിധിയുടെ വീട് സന്ദര്‍ശിക്കുന്നത്. 

വീട്ടിലെത്തിയ പ്രധാനമന്ത്രി കരുണാനിധിയെ കൂടുതല്‍ വിശ്രമിക്കാനായി ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലേക്ക്‌ വിളിച്ചെങ്കിലും ഒരു ചിരിമാത്രമായിരുന്നു മറുപടി. എന്നാല്‍ സന്ദര്‍ശനത്തിന് രാഷ്ട്രീയമാനം നല്‍കേണ്ടതില്ലെന്നായിരുന്നു ഡിഎംകെ മറുപടി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം