ദേശീയം

കമല്‍ പിറന്നാളാഘോഷം റദ്ദാക്കി: ജന്മദിനം ചെന്നൈയിലെ പ്രളയബാധിതര്‍ക്കൊപ്പം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തന്റെ 63 ജന്മദിനത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ കമല്‍ഹാസന്റെ തീരുമാനം. ചെന്നൈയിലെ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സന്ദര്‍ശിക്കാനാണ് നടന്റെ തീരുമാനം. തന്റെ ജന്മദിനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനായിരുന്നു കമലിന്റെ തീരുമാനം. ഇതിനിടെയാണ് ജന്മദിനാഘോഷങ്ങള്‍ മാറ്റി ദുരിതബാധിതരെ സന്ദര്‍ശിക്കാനുള്ള തീരുമാനം

പള്ളിക്കരണൈയില്‍ കമലിന്റെ സാമൂഹ്യ സേവന സംഘടന സംഘടിപ്പിക്കുന്ന മെഡിക്കല്‍ക്യാമ്പ് സന്ദര്‍ശിക്കുമെന്ന് കമലിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. മഴക്കെടുതിയെ തുടര്‍ന്ന് ഇത്തവണത്തെ ആഘോഷം വേണ്ടെന്ന് കമല്‍ നേരത്തെ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ ആരാധകരുമായി സംവദിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നു. അതിന്റെ ഉദ്ഘാടനം ഉച്ചയോടെ ഉണ്ടാവുമെന്നാണ് കരുതുന്നത്. 

തന്റെ ആരാധകര്‍ തയ്യാറായിരിക്കണമെന്നും തന്റെ രാഷ്ട്രീയ അരങ്ങേറ്റം ജന്മദിനമായ നവംബര്‍ 7ന് ഉണ്ടാകുമെന്നുമായിരുന്നു കമല്‍ നേരത്ത വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍