ദേശീയം

പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവിട്ട രേഖകള്‍ രാജ്യത്തെ വികസനത്തിന് വലിയ നേട്ടമാകും: അരുണ്‍ ജെയ്റ്റ്‌ലി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: വിദേശ നിക്ഷേപകരുടെയും കള്ളപ്പണക്കാരുടെയും വിവരങ്ങള്‍ പുറത്തുവിട്ട പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവിട്ട രേഖകള്‍ രാജ്യത്തെ വികസനത്തിന് വലിയ നേട്ടമാകുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വലിയ രഹസ്യങ്ങള്‍ തകര്‍ക്കപ്പെട്ടതോടെ രഹസ്യങ്ങള്‍ എന്നത് ഒന്നുമല്ലെന്ന് വ്യക്തമായെന്നും വെളിപ്പെടുത്തലുകള്‍ സംയുക്തസമിതി അന്വേഷിക്കുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ കൈമാറുന്നതിന് രാജ്യങ്ങള്‍ തമ്മില്‍ അന്താരാഷ്ട്ര സഹകരണം ഉണ്ടാകാണം. പാരഡൈസ് പേപ്പേഴ്‌സിന്റെ സാധുത സെന്ററല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായി പരിശോധിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു

പാരഡൈസ് പേപ്പേഴ്‌സില്‍ പേര് പരാമര്‍ശിക്കുന്ന കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ രാജിവെക്കണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. വിദേശത്തെ കള്ളപ്പണം തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍  സമ്പൂര്‍ണ പരാജയമാണെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്