ദേശീയം

ഓഹരി വിപണിയില്‍ കൃത്രിമം:  ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബത്തിന് പിഴ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:  ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബത്തിന് പിഴ. സാരംഗ് കെമിക്കല്‍സിന്റെ പേരില്‍ ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിന് വിജയ് രൂപാണിയുടെ കുടുംബം ഉള്‍പ്പെടെ 22 സ്ഥാപനങ്ങള്‍ക്ക് എതിരെ ഓഹരി വിപണി നിന്ത്രണ ഏജന്‍സിയായ സെബി പിഴ ചുമത്തി. 6.9 കോടി രൂപ പിഴ ഈടാക്കാനാണ് സെബിയുടെ തീരുമാനം.ഇതില്‍ 15 ലക്ഷം രൂപ വിജയ് രൂപാണിയുടെ കുടുംബം ഒടുക്കണമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാപാരരംഗത്തെ തെറ്റായ പ്രവണത ചൂണ്ടികാണിച്ചാണ് സെബിയുടെ നടപടി. സാരംഗ് കെമിക്കല്‍സിന്റെ ഓഹരികളുടെ വ്യാപ്തി കൃത്രിമമായി ഉയര്‍ത്തി കാണിച്ച് സാമ്പത്തിക നേട്ടത്തിന് ശ്രമിച്ചു എന്നതാണ് നടപടിക്ക് ആധാരം. 2011ലാണ് പിഴ ചുമത്താന്‍ ആസ്പദമായ കൃത്രിമം സെബിയുടെ ശ്രദ്ധയില്‍പ്പെട്ടത്. 2016ലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി അധികാരത്തിലേറിയത്.  തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ വിജയ് രൂപാണിക്ക് എതിരെയുളള നടപടി ബിജെപിയെ പ്രതിരോധത്തിലാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച