ദേശീയം

"അന്തസ്സ് വേണം അന്തസ്സ്"; തോമസ് ചാണ്ടിക്കെതിരെ വീണ്ടും സുധാകര്‍ റെഡ്ഢി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തോമസ് ചാണ്ടി വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അന്തസ്സ് കാക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി. സിപിഐയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും റെഡ്ഢി പറഞ്ഞു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അഭിമാനം സംരക്ഷിക്കുന്ന തീരുമാനമെടുക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

നേരത്തെ തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തോമസ് ചാണ്ടി രാജിവെക്കണം എന്നാവശ്യപ്പെട്ട് സുധാകര്‍ റെഡ്ഢി രംഗത്തെത്തിയിരുന്നു. സുധാകര്‍ റെഡ്ഢിയാണ് ഒന്നാമത്തെ അഴിമതിക്കാരന്‍ എന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം. തുടര്‍ന്ന് സിപിഐ സംസ്ഥാന ഘടകം ചാണ്ടിയുടെ രാജി ആവശ്യം കൂടുതല്‍ ശക്തമാക്കുകയും എഐവൈഎഫ് ചാണ്ടിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തോമസ് ചാണ്ടിയുടെ രാജി അല്ലാതെ മറ്റ് വഴികളില്ലെന്നും ചാണ്ടി അധികാരത്തില്‍ തുടരുന്ന ഓരോ നിമിഷവും മുന്നണി നാറുമെന്നും പറഞ്ഞിരുന്നു.  രാജി ആവശ്യപ്പെടണമെന്ന് സിപിഐ സിപിഎമ്മിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി