ദേശീയം

കളളസ്വാമിമാരില്‍ നിന്നും ജനങ്ങള്‍ സ്വയം രക്ഷിക്കണം: ബാബ രാംദേവ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കളള സ്വാമിമാരില്‍ നിന്നും ജനങ്ങള്‍ സ്വയം  രക്ഷിക്കണമെന്ന് യോഗ ഗുരു ബാബ രാംദേവ്. ഭാവി പ്രവചിക്കാമെന്ന് പറഞ്ഞുവരുന്ന ഇത്തരം ആള്‍ദൈവങ്ങളുടെ കബളിപ്പിക്കലിന് ആരും ഇരയാകരുത്. അടുത്തിടെ ജയിലിലായ ഗുര്‍മീത് റാം റഹിംസിങിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ടാണ് ബാബാ രാംദേവിന്റെ വിമര്‍ശനം. ഭാവി പ്രവചിക്കാമെന്ന് പറഞ്ഞ് വരുന്ന ഇത്തരം കളളനാണയങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിക്കണം. ശാസ്ത്രീയമായ മനോനില ഉപയോഗിച്ച് ഇത്തരക്കാരെ തുറന്ന് കാണിക്കാന്‍ ആകുമെന്നും ബാബാ രാംദേവ്് പറഞ്ഞു. ഇത്തരത്തില്‍ ജനങ്ങളെ കബളിപ്പിച്ച് പണം ഉണ്ടാക്കുന്നവര്‍ക്ക് അവരുടെ ഭാവി പോലും അറിയില്ല. ഒരു പുണ്യാത്മാവിന് ആദരവ് ലഭിക്കണമെങ്കില്‍ അയാള്‍ ആ വിശേഷണത്തിന് ചേര്‍ന്ന പ്രവൃത്തി മാത്രമേ ചെയ്യാന്‍ പാടുളളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയക്കാരെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. രാജ്യത്തെ 99 ശതമാനം രാഷ്ട്രീയക്കാരും കപട രാഷ്ട്രീയക്കാര്‍ ആണെന്ന് അദ്ദേഹം ആരോപിച്ചു. തനിക്ക് ഒരു സന്ദര്‍ഭം ലഭിച്ചാല്‍ ഇത്തരം ആളുകളെ തുറന്നുകാണിക്കുന്നതില്‍ ഒരു വൈമനസ്യവും ഇല്ലെന്ന് ബാബാ രാംദേവ് പറഞ്ഞു. ഗുരുകുല്‍ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍