ദേശീയം

താരജാഡ വേണ്ട; ജന്മദിനത്തില്‍ ഷാരൂഖിനെ ശകാരിച്ച് മഹാരാഷ്ട്ര നിയമസഭാ അംഗം (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ജന്മദിനത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ ശകാരിച്ച് മഹാരാഷ്ട്ര നിയമസഭാ അംഗം ജയന്ത് പാട്ടില്‍. ഷാരൂഖിന്റെ 52ാം ജന്മദിനം ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. നവംബര്‍ 2ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ജന്മദിനാഘോഷം കഴിഞ്ഞ് അലിബാഗില്‍ ഷാരൂഖും സുഹൃത്തുക്കളുമെത്തിയപ്പോഴായിരുന്നു നിയമസഭാംഗവും എന്‍സിപി നേതാവുമായ ജയന്ത് പാട്ടിലും എത്തുന്നത്. ഷാരൂഖിനെ കാണാനായി ആയിരക്കണക്കിന് ആരാധകരും അവിടെ എത്തിയിരുന്നു. തിരക്കിനെ തുടര്‍ന്ന് എംഎല്‍എയ്ക്ക് നിന്നും ഇറങ്ങാനായില്ല. ഇതോടെയാണ് എംഎല്‍എയുടെ പിടിവിട്ടത്.

എംഎല്‍എയുടെ ബോട്ട് ഷാരൂഖിന്റെ ബോട്ടിന് നേരെ അടുപ്പിച്ച ശേഷം നിങ്ങള്‍ സൂപ്പര്‍സ്റ്റാറായിരിക്കാം. അതിനര്‍ത്ഥം അലിബാഗ് നിങ്ങളുടെതാണ് എന്നല്ലെന്നായിരുന്നു  ഷാരൂഖ് കേള്‍ക്കെ ഉച്ചത്തില്‍ ശകാരിക്കുകയായിരുന്നു.
എംഎല്‍എ പോയ ശേഷമാണ് ഷാരൂഖ് ബോട്ടില്‍ നിന്നും ഇറങ്ങിയത്. സുഹൃത്തുക്കളായ കത്രീന കെയ്ഫ്, ആലിയ ഭട്ട്, കരണ്‍ ജോഹര്‍, ഫറാ ഖാന്‍ എന്നിവര്‍ ഷാരൂഖിനൊപ്പമുണ്ടായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ