ദേശീയം

പ്രതിപക്ഷത്തിന് ഇപ്പോള്‍ കരുത്തുറ്റ നേതൃത്വം; രാഹുലിനെ പ്രശംസിച്ച് നയന്‍താര സെഗാള്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ബിജെപിക്ക് എതിരെ പ്രതിപക്ഷത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പക്വത നേടിയതായി സാഹിത്യകാരിയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരി വിജയ്‌ലക്ഷ്മി പണ്ഡിറ്റിന്റെ മകളുമായ നയന്‍താര സെഗാള്‍. ഇപ്പോള്‍ രാഹുല്‍ നില്‍ക്കുന്നത് ഉചിതമായ സ്ഥലത്തും അനുയോജ്യമായ സമയത്തുമാണ്.  വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പാകത്തിന് രാഹുല്‍ ഗാന്ധി വളര്‍ന്നുവെന്നും ബിജെപിയുടെ സ്ഥിരം വിമര്‍ശക കൂടിയായ നയന്‍താര സെഗാള്‍ പറഞ്ഞു. 

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നയങ്ങളെ സംബന്ധിച്ച് യുക്തിഭദ്രമായി പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നുണ്ട്്. തനിക്ക് പ്രതിപക്ഷത്തെ നയിക്കാനുളള പ്രാപ്തി കൈവന്നതായുളള തോന്നല്‍ രാഹുലിന് ഉണ്ടായാല്‍ , അത് അവനവനെ തന്നെ തിരിച്ചറിഞ്ഞുവെന്നതിന്റെ തെളിവാണ്. ഇതെല്ലാം ഒരു വ്യക്തിക്ക് അവനിലുളള ആത്മവിശ്വാസത്തിന്റെ പ്രത്യക്ഷപ്രകടനമാണെന്നും അവര്‍ ചൂണ്ടികാട്ടി. 

ബിജെപിയുടെ ഹിന്ദുത്വ അജന്‍ണ്ടയെ എന്നും എതിര്‍ത്ത് പോന്നിട്ടുളള നയന്‍താര സെഗാള്‍ , ഒരു യോഗ്യനായ നേതാവ് ഇല്ലെന്ന ചിന്ത പ്രതിപക്ഷം വെടിയണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷത്ത് നിരവധി കഴിവുളള നേതാക്കളുണ്ട്. കനയ്യകുമാറിനെ പോലെയുളള നേതാക്കള്‍ ഇതിന് ഉദാഹരണമായി സെഗാള്‍ ചൂണ്ടികാട്ടി.  ചണ്ഡിഗഡിലെ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ഹിന്ദു രാഷ്ട്രം എന്നത് പോലെ മതനിരപേക്ഷതയെ തകര്‍ക്കുന്ന സങ്കല്‍പ്പങ്ങളെ നിരാകരിക്കാന്‍ യുവജനങ്ങളോട് നയന്‍താര സെഗാള്‍  ആഹ്വാനം ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍