ദേശീയം

2022 ല്‍ രാജ്യത്ത് രാമരാജ്യം സ്ഥാപിക്കപ്പെടുമെന്ന് യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: രാജ്യത്ത് ഉടന്‍ തന്നെ രാമരാജ്യം സ്ഥാപിക്കപ്പെടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ്. അയോധ്യയിലെ തര്‍ക്കപ്രദേശത്ത് 2022 ആവുമ്പോഴേക്കും രാമ ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന പരോക്ഷ സൂചനകളും യോഗി നല്‍കി.

മാലിന്യം, ദാരിദ്രം, അരാജകത്വം എന്നിവയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഉദ്യമത്തിന് തുടക്കമിട്ടിട്ടുണ്ട്. 2022 ആവുമ്പോഴേക്കും ഇത് പൂര്‍ത്തിയാക്കപ്പെടും അതോടെ രാജ്യത്ത് രാമരാജ്യം സ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ദിനപ്പത്രത്തിന്റെ മുഖ്യപത്രാധിപനായ ശശി ശേഖറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം രാമരാജ്യം യാഥാര്‍ത്ഥ്യമാകുന്നതിനെക്കുറിച്ച് സംസാരിച്ചത്. 

ക്ഷേത്രം നിര്‍മിക്കാനുള്ള തീരുമാനം യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍. ലക്ഷ്യം നല്ലതാണെങ്കില്‍ ദൈവം പോലും കൂടെ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോദ്യയും ആഗ്രയും ഉള്‍പ്പടെയുള്ള വിനോദകേന്ദ്രങ്ങളെ നവീകരിക്കുമെന്നും യോഗി വ്യക്തമാക്കി. സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാനും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനും ക്രമസമാധാനം കൊണ്ടുവരാനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു