ദേശീയം

മതേതരത്വം വന്‍ നുണ; നിങ്ങള്‍ക്ക് മതേതരനാകാന്‍ കഴിയില്ല: ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ ഉപയോഗിക്കുന്ന മതേതരം എന്ന വാക്ക് വന്‍ നുണയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്ര്യം മുതല്‍ ഉപയോഗിക്കുന്ന വന്‍ നുണയാണ് മതേതരം എന്ന വാക്ക്. ഈ നുണക്ക് ജന്‍മം നല്‍കിയവരും അത് ഉപയോഗിക്കുന്നവരും മാപ്പ് പറയണം. ഒരു സമൂഹത്തിനും മതേതരമാകാന്‍ സാധിക്കില്ല. രാഷ്ട്രീയ വ്യവസ്ഥക്ക് നിഷ്പക്ഷമായി തുടരാം. 

യു.പിയില്‍ 22 കോടി ജനങ്ങളുടെ സുരക്ഷയുടെയും മറ്റും ഉത്തരവാദിത്തം തനിക്കാണ്. പക്ഷേ, താനിവിടെ ഇരിക്കുന്നത് ഏതെങ്കിലും സമുദായത്തെ നശിപ്പിക്കാനല്ല. നിങ്ങള്‍ക്ക് പക്ഷംപിടിക്കാതിരിക്കാം. മതേതരനാകാനാവില്ല. ആദിത്യനാഥ് പറഞ്ഞു. ചരിത്രത്തെ നശിപ്പുന്നത് രാജ്യദ്രോഹത്തോളം വലിയ കുറ്റമാണെന്നും ആദിത്യനാഥ് പറഞ്ഞു. പാകി എന്ന ഏറ്റവും വലിയ നിന്ദയായിട്ടാണ് യൂറോപ്പ് കാണുന്നതെന്നും ആദിത്യനാഥ് പറഞ്ഞു. 

റായ്പൂരില്‍ ദൈനിക് ജാഗരണ്‍ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ വര്‍ഗീയത-മതേതരത്വം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കിയായിരുന്നു ആദിത്യനാഥ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ