ദേശീയം

ദീപികയുടെയും ബന്‍സാലിയിടെയും തലവെട്ടുന്നവര്‍ക്ക് അഞ്ചു കോടി ഇനാം: ക്ഷത്രിയ സമാജം

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പദ്മാവതിയിലെ നായിക ദീപിക പദുക്കോണിന്റെയും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് അഞ്ചു കോടി ഇനാം നല്‍കുമെന്ന് മീററ്റിലെ ക്ഷത്രിയ സമുദായാംഗത്തിന്റെ പ്രഖ്യാപനം. സര്‍ധാന ചൗബിസിയലെ താക്കൂര്‍ അഭിഷേക് സോം എന്നയാളാണ് ദീപികയ്ക്കും ബന്‍സാലിക്കുമെതിരെ രംഗത്തുവന്നരിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ അനുഭാവിയായ താന്‍ ക്ഷത്രിയ സമാജത്തിനു വേണ്ടിയാണ് ഈ പ്രഖ്യാപനം നടത്തുന്നത് എന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

പദ്മാവതി എന്ന സിനിമയില്‍ പദ്മാവതി റാണിയെ തെറ്റായാണ് ചിത്രീകരിക്കുന്നത് എന്നാണ് അഭിഷേക് സോം ഉയര്‍ത്തുന്ന ആക്ഷേപം. ഇത്തരം അധിക്ഷേപങ്ങളോട് ക്ഷത്രിയ സമുദായം സഹിഷ്ണുത കാണിക്കില്ലെന്ന് സോം പറയുന്നു. തന്റെ രാഷ്ട്രീയമൊന്നും ഇതില്‍ പ്രശ്‌നമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വിചാരിച്ചാല്‍ പോലും ദീപികയേയും ബന്‍സാലിയെയും രക്ഷിക്കാനാവില്ലെന്നും പ്രഖ്യാപനമുണ്ട്. 

ദീപിക പദുക്കോണ്‍ രാജ്യം വിട്ടുപോവുകയാണ് നല്ലത് എന്നാണ് അഭിഷേക് സോം പറയുന്നത്. അല്ലാത്തപക്ഷം അവരുടെ തല വെട്ടിയെടുക്കും. ക്ഷത്രിയ സമാജത്തിനു വേണ്ടിയാണ് താന്‍ ഈ പ്രഖ്യാപനം നടത്തുന്നതെന്നും സോം പറഞ്ഞു.

സഞ്ജയ് ലീലാ ബന്‍സാലിക്ക് ചരിത്രം അറിയില്ല. ബോക്‌സ് ഓഫിസ് വിജയം മാത്രമാണ് ബന്‍സാലിയുടെ പരിഗണനയിലുള്ളത്. ഇതു പറയുന്നതിന്റെ പേരിലുള്ള ഏതു നടപടിയും നേരിടാന്‍ താന്‍ തയാറാണന്നും സോം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി