ദേശീയം

മോദിക്ക് മാധ്യമങ്ങളെ പേടി: കപില്‍ സിബല്‍; ഗുജറാത്തിലെ വളര്‍ച്ച തെളിയിക്കാന്‍ അമിത് ഷായോട് വെല്ലുവിളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി മാധ്യമങ്ങളെ ഇത്രമാത്രം അവഗണിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഒരു പത്രസമ്മേളനം നടത്താന്‍പോലും മോദി ഇതുവരെ തയ്യാറായിട്ടില്ല. തനിക്കെതിരായി ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഭയമായതിനാലാണ് മോദി മാധ്യമങ്ങളെ ഭയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വിപ്ലവത്തെക്കുറിച്ച് മോദി പറയുന്നതെല്ലാം നുണ പ്രചാരണങ്ങളാണ്. മോദിക്ക് സ്വന്തംകാര്യങ്ങളെക്കുറിച്ച് മാത്രമാണ് ചിന്ത. പ്രധാനമന്ത്രിയായതിന് ശേഷം സ്വന്തം നാടായ ഗുജറാത്തില്‍ വെറും 15 ദിവസം മാത്രമാണ് മോദി ചിലവഴിച്ചത്. രാജ്യത്ത് എവിടെ തെരഞ്ഞെടുപ്പ് നടന്നാലും അവിടെ ഓടിയെത്തുകയാണ് മോദി. പ്രധാനമന്ത്രിയുടെ ജോലിയല്ല, തെരഞ്ഞെടുപ്പ് പ്രചാരകന്റെ ജോലിയാണ് മോദി ചെയ്യുന്നത്. കപില്‍ പരിസഹസിച്ചു. 

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായേയും കപില്‍ വെല്ലുവിളിച്ചു. ഏതെങ്കിലും മേഖലയില്‍ ഗുജറാത്തിനു വളര്‍ച്ചയുണ്ടായതായി കാണിക്കാന്‍ പറ്റുമോയെന്നായിരുന്നു അമിത് ഷായോടുള്ള വെല്ലുവിളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി