ദേശീയം

ഉപരാഷ്ട്രപതിയുടെ സുരക്ഷ വിലയിരുത്തിയ ഡ്രോണ്‍ കൊച്ചിയില്‍ തകര്‍ന്നുവീണു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ നാവികസേന ഉപയോഗിച്ചിരുന്ന ഡ്രോണ്‍ വിമാനം കൊച്ചിയില്‍ തകര്‍ന്നു വീണു. യന്ത്രതകരാറാണ് വിമാനം തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ 10.30 ഓടെയാണ് സംഭവമുണ്ടായത്. പത്ത് വര്‍ഷമായി നാവികസേന ഉപയോഗിച്ചു വന്നിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. 12.05നാണ് ഉപരാഷ്ട്രപതി കൊച്ചിയില്‍ എത്തുന്നത്. നാവികസേന വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹത്തിന്റെ വരവ് മുന്നോടിയായി കനത്ത സുരക്ഷയാണ് കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി