ദേശീയം

ബംഗാളി മാധ്യമപ്രവര്‍ത്തകനെ ജവാന്‍ വെടിവെച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല:സിപിഎം ഭരിക്കുന്ന ത്രിപുരയില്‍ വീണ്ടും ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഒരു പ്രമുഖ ബംഗാളി ദിനപത്രത്തിലെ മുതിര്‍ന്ന ലേഖകനായ സുദീപ് ദത്ത ഭൗമികിനെയാണ് സുരക്ഷാ ജവാന്‍ വെടിവെച്ചുകൊന്നത്. 

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആര്‍കെനഗറിലെ സെക്കന്‍ഡ് ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് ഓഫീസില്‍ എത്തിയ സുദീപ് ദത്ത ഭൗമിക്കും സുരക്ഷാ ജവാനും തമ്മില്‍ ഉണ്ടായ തര്‍ക്കം വെടിവെയ്്പ്പില്‍ കലാശിക്കുകയായിരുന്നു. ഓഫീസിലെ കമാന്‍ഡന്റിനെ സന്ദര്‍ശിക്കുന്നതിന് നേരത്തെ ഭൗമിക്ക് അനുവാദം വാങ്ങിയിരുന്നു. എന്നാല്‍ ഓഫീസിന് വെളിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ഒടുവില്‍ പ്രകോപിതനായ സുരക്ഷാ ജവാന്‍ തന്റെ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. സുദീപ് തത്ക്ഷണം മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശന്തനുഭൗമിക് എന്ന മാധ്യമപ്രവര്‍ത്തകന്‍ രണ്ടുമാസം മുന്‍പ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. ശന്തനുവിന്റെ കൊലപാതകത്തില്‍ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്