ദേശീയം

രാമന്‍ ഉത്തരേന്ത്യക്കാരുടെ ദൈവം; ആരാധകര്‍ കൂടുതല്‍ കൃഷ്ണനെന്ന് മുലായം സിങ് യാദവ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: രാമന്‍ പ്രധാനമായും ഉത്തരേന്ത്യക്കാരുടെ മാത്രം ദൈവമാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. ആരാധിക്കുന്നവരുടെ എണ്ണമെടുത്താല്‍ കൃഷ്ണനേക്കാള്‍ ഏറെ പിന്നാലായിരിക്കും രാമന്റെ സ്ഥാനമെന്നും മുലായം സിങ് പറഞ്ഞു. 

ഇവിടെ വടക്കേ ഇന്ത്യയില്‍ നമ്മുെട ദൈവം രാമനാണ്. എന്നാല്‍ ഇന്ത്യയില്‍ ഒട്ടാകെയും രാജ്യത്തിനു പുറത്തും നോക്കിയാല്‍ കൃഷ്ണനാണ് കൂടുതല്‍ ആരാധിക്കപ്പെടുന്നത്. കൃഷ്ണന്‍ എത്രമാത്രം ആരാധിക്കപ്പെടുന്നുണ്ടെന്നറിയാല്‍ തെക്കേ ഇന്ത്യയിലേക്കു നോക്കിയാല്‍ മതിയെന്നും മുലായം പറഞ്ഞു. 

കൃഷ്ണനോടുള്ള ആരാധന ദക്ഷിണേന്ത്യയില്‍ എവിടെപ്പോലായും കാണാനാവും. ലോകത്ത് എവിടെയും ഹിന്ദുക്കള്‍ക്കിടയില്‍ കൃഷ്ണഭക്തിയുണ്ട്. ശ്രീരാമന്‍ ആരാധിക്കപ്പെടുന്നുണ്ടെങ്കിലും അതു പ്രധാനമായും ഉത്തരേന്ത്യയില്‍ മാത്രമാണെന്ന് മുലായം പറഞ്ഞു.

അയോധ്യയില്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നൂറു മീറ്റര്‍ ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ, മുലായത്തിന്റെ ജില്ലയായ ഇറ്റാവയില്‍ 50 അടിയുള്ള കൃഷ്ണപ്രതിമ സ്ഥാപിക്കാന്‍ സമാജ്‌വാദി തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് രാമനെയും കൃഷ്ണനെയും താരതമ്യം ചെയ്തുള്ള മുലായത്തിന്റെ പ്രസംഗം. മുലായത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലാണ് പ്രതിമാ നിര്‍മാണം.

രാമനെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയവുമായി ബിജെപി മുന്നോട്ടുപോവുന്നതിനിടെ കൃഷ്ണ രാഷ്ട്രീയവുമായി അതിനെ നേരിടാന്‍ എസ് പി ഒരുങ്ങുകയാണെന്നാണ് സൂചനകള്‍. പാര്‍ട്ടി മുന്‍കൈയെടുത്തു പ്രതിമ സ്ഥാപിക്കുന്നത് ഇതിന്റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി