ദേശീയം

വിമാനം വൈകിച്ചു: മന്ത്രി അല്‍ഫോന്‍സ് കണ്ണാന്തനത്തിന് നേരെ യാത്രക്കാരിയുടെ ശകാരവര്‍ഷം

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: വിമാനത്താവളത്തില്‍ വൈകിയെത്തിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് യാത്രക്കാരിയുടെ ശകാരവര്‍ഷം. ഇംഫാല്‍ വിമാനത്താവളത്തിലാണ് സംഭവം. അടിയന്തിരമായി രോഗിയെ ചികിത്സിക്കാന്‍ പോവുകയായിരുന്ന വനിതാ ഡോക്ടറാണ് മന്ത്രിയെ ശകാരിച്ചത്.

സംഭവത്തില്‍ മന്ത്രി മാപ്പുപറഞ്ഞെങ്കിലും വിമാനം വൈകാന്‍ കാരണം മന്ത്രിയാണെന്ന് അധികൃതര്‍ എഴുതി നല്‍കണമെന്ന് യാത്രകക്കാരി ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരെ പോലെ വെറുതെ കളയാനുള്ളതല്ല തന്റെ സമയമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കണ്ണന്താനത്തിന് നേരെ യാത്രക്കാരി തട്ടിക്കയറിയത്. ഇവരെ പിന്നീട് മറ്റുയാത്രക്കാര്‍ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു. യാത്രക്കാരിയോട് മാപ്പുചോദിച്ച കണ്ണന്താനം വിമാനം വൈകാന്‍ കാരണം താന്‍ അല്ലെന്ന് വിശദീകരിച്ചു. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് വിമാനം വൈകിയതെന്ന് കണ്ണന്താനം പറഞ്ഞു. മന്ത്രിക്ക് നേരെയുള്ള യുവതിയുടെ രോക്ഷ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി