ദേശീയം

സിപിഎം നിലപാട് തള്ളി സിപിഐ; ബിജെപിക്കെതിരായ വിശാലസഖ്യത്തില്‍ കോണ്‍ഗ്രസിനെയും ഉള്‍പ്പെടുത്തണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി ഉള്‍പ്പെടെ ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ വിശാല സഖ്യം വേണമെന്ന് സിപിഐ. കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്നും സിപിഐ ദേശീയ നിര്‍വാഹകസമിതി യോഗം വിലയിരുത്തി. സിപിഐയുടെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരട് രാഷ്ട്രിയ പ്രമേയം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഇത്തരം അഭിപ്രായമുയര്‍ന്നത്.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ ദേശീയ നിര്‍വാഹക സമിതിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ശക്തമായ മതേതരപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാല്‍ മാത്രമെ ഫാസിസത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ കഴിയൂ എന്നതായിരുന്നു യോഗത്തിന്റെ പൊതുനിലപാട്. അതേസമയം സംസ്ഥാന തലത്തില്‍ അനുയോജ്യമായ തീരൂമാനം കൊക്കൊളളാമെന്നും കേരളത്തില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കേണ്ടതില്ലെന്നുമായിരുന്നു യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നു വന്നത്. പോണ്ടിച്ചേരി പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊണ്ടതിന് സമാനമായ സാഹചര്യമാണ് ഇന്നത്തെ രാജ്യത്തെ അവസ്ഥയെന്നും കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി വിശാല സഖ്യം സാധ്യമല്ലെന്നുമായിരുന്നു യോഗത്തിലെ പൊതു അഭിപ്രായം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'