ദേശീയം

നരേന്ദ്രഭായ്, ഉടനേതന്നെ ട്രംപുമായി കൂടുതല്‍ കെട്ടിപ്പിടുത്തം ആവശ്യമാണ്; പരിഹാസവുമായി രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോദിയുടെ കെട്ടിപ്പിടിത്ത നയതന്ത്രത്തിന്റെ പരാജയമാണ് ഹാഫിസ് സയ്യിദിന്റെ വിടുതലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കെട്ടിപ്പിടുത്ത നയതന്ത്രം പരാജയപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.  ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം. 

നരേന്ദ്രഭായ്, ഭീകരവാദികളുടെ സൂത്രധാരന്‍ സ്വതന്ത്രനായി. ലഷ്‌കറെ ത്വയിബയില്‍ നിന്ന് പാക് സൈനിക ഫണ്ട് പ്രസിഡന്റ് ട്രംപ് വേര്‍തിരിച്ചു. കെട്ടിപ്പിടുത്ത നയതന്ത്രം പരാജയപ്പെട്ടിരിക്കുന്നു. കൂടുതല്‍ കെട്ടിപ്പിടുത്തം ഉടനടി ആവശ്യമാണ്. അദ്ദേഹം ട്വീറ്റ് ചെയ്തു. 

മുംബൈ തീവ്രവാദ ആക്രണ കേസിലെ മുഖ്യ ആസൂത്രകനായ ഹാഫിസ് സെയ്യിദിനെ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. മുംബൈ ഭീകരാക്രണ വാര്‍ഷികം വരുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുകയായിരുന്നു പാകിസ്ഥാന്‍ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള