ദേശീയം

ഗോഹത്യ നടത്തുന്നവര്‍ക്ക് മരണശിക്ഷ ഉറപ്പാക്കണമെന്ന് വിഎച്ച്പി

സമകാലിക മലയാളം ഡെസ്ക്

ഉഡുപ്പി: ഗോഹത്യ നടത്തുന്നവര്‍ക്ക് മരണശിക്ഷ നല്‍കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ആവശ്യപ്പെട്ടു. ഗോംമാസം കടത്തുന്നവര്‍ക്കും സമാനമായ ശിക്ഷ നല്‍കണമെന്നും വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന ധര്‍മ്മ സന്‍സദ് സമ്മേളനം ആവശ്യപ്പെട്ടു. ഗോരക്ഷകര്‍ നിയമം കൈയില്‍ എടുക്കുന്നതിനെ വ്യാപകമായി വിമര്‍ശിക്കുന്നതിനെ സമ്മേളനം ചോദ്യം ചെയ്തു.

നോട്ടുനിരോധനത്തിന്് സമാനമായി ഒരു അര്‍ദ്ധരാത്രിയില്‍ മോദിസര്‍ക്കാര്‍ ഗോഹത്യ നിരോധിക്കുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകത്തിന്റെ അമ്മയായി വിശേഷിപ്പിക്കുന്ന പശുക്കളെ സംരക്ഷിക്കുന്നതിന് പകരം കശാപ്പു ചെയ്യാന്‍ നല്‍കുന്നത് ദു:ഖമുണ്ടാക്കുന്ന കാര്യമാണ്. നിയമത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം പശുകടത്ത് നടത്തുന്നവര്‍ക്ക് കൂടി മരണശിക്ഷ നല്‍കുന്ന നിലയില്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് ജോധ്പൂരിലെ സന്ന്യാസിയായ അമൃത് മഹാരാജ് ആവശ്യപ്പെട്ടു. 

ഗോരക്ഷകരെ ഗൂണ്ടകളെ പോലെ കാണുന്നത് തെറ്റാണ്. ഇവര്‍ പശുക്കളുടെ സംരക്ഷണത്തിന് ഏതറ്റവും വരെ പോകുന്നതിനെ സമര്‍പ്പണമായി മാത്രമേ കാണാന്‍ സാധിക്കുകയുളളുവെന്ന് മറ്റൊരു സന്ന്യാസിയായ നാരായണ മഹാരാജ് ഷിന്‍ഡെ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍