ദേശീയം

ഇന്ത്യയിലെ മുസ്ലീങ്ങള്‍ രാമന്റെ മക്കള്‍, ബാബറിന്റേതല്ല; ഗിരിരാജ് സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ രാമന്റെ മക്കളാണ്. ബാബറുടെ മക്കളല്ല. അതുകൊണ്ട് ഇന്ത്യയില്‍ തീര്‍ച്ചയായും രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാണ് ഗിരിരാജ് സിങ് പറഞ്ഞത്.

'മുസ്ലീം സഹോദരങ്ങള്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സഹകരിക്കണം. കാരണം, ഇന്ത്യയിലെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൂര്‍വ്വികര്‍ ഒന്നാണ്. നമ്മുടെ പിതാമഹന്‍ രാമനാണ്. അങ്ങനെ ഇരു മതവിഭാഗത്തിന്റെയും പ്രതീകമായ രാമക്ഷേത്രം ഇന്ത്യയിലല്ലാതെ പാകിസ്ഥാനില്‍ നിര്‍മ്മിക്കാനാകുമോ'- ഗിരിരാജ് പറഞ്ഞു. രാമക്ഷേത്രം ഹിന്ദുവും മുസ്ലീമും ചേര്‍ന്ന് നിര്‍മ്മിക്കണമെന്നും ഗിരിരാജ് കൂട്ടിച്ചേര്‍ത്തു.

സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചലച്ചിത്രം പത്മാവതിയെക്കുറിച്ചും ഗിരിരാജ് പരാമര്‍ശം നടത്തിയിട്ടുണ്ട്. എല്ലാ സംവിധായകരും ഹിന്ദു വിഭാഗത്തിനെ മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തുകൊണ്ടാണ്? മറ്റ് മതവിഭാഗങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്താന്‍ ഇവര്‍ക്കെന്താ ധൈര്യമില്ലാത്തത്? ഹിന്ദുക്കള്‍ ഉദാര മനസ്‌ക്കര്‍ ആയതുകൊണ്ടല്ലേ ഇത് സംഭവിക്കുന്നത്'- ഗിരിരാജ് കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം