ദേശീയം

ഉദ്ഘാടനത്തിന് മുന്‍പെ കല്ലുകടി; ഹൈദരാബാദ് മെട്രോയെ ചൊല്ലി കോണ്‍ഗ്രസും ടിആര്‍എസും കൊമ്പുകോര്‍ക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഹൈദരാബാദ് മെട്രോ റെയില്‍ ഉദ്ഘാടനം ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, പദ്ധതിയുടെ അവകാശവാദത്തെ ചൊല്ലി കോണ്‍ഗ്രസും ടിആര്‍എസും കൊമ്പുകോര്‍ക്കുന്നു. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദ് മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഇതിന് മുന്നോടിയായാണ് പദ്ധതിയുടെ അവകാശവാദത്തെ ചൊല്ലി പ്രതിപക്ഷമായ കോണ്‍ഗ്രസും സംസ്ഥാനം ഭരിക്കുന്ന ടിആര്‍എസും തമ്മില്‍ വാക്ക്‌പോര് ആരംഭിച്ചത്. 

ഹൈദരാബാദ് മെട്രോ റെയില്‍ കോണ്‍ഗ്രസിന്റെ നേട്ടമാണെന്ന് തെലുങ്കാന കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ ഉട്ടം കുമാര്‍ റെഡ്ഡി അവകാശപ്പെട്ടു. നിലവില്‍ സംസ്ഥാനം ഭരിക്കുന്ന ടിആര്‍എസ് തെറ്റായ പ്രചാരണം നടത്തി ഇതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രംഭരിക്കുന്ന ബിജെപിയെ വിമര്‍ശിക്കാനും കോണ്‍ഗ്രസ് മറന്നില്ല. ഹൈദരബാദ് മെട്രോ റെയിലിന്റെ വികസനത്തിന് കേന്ദ്രം ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതേസമയം കോണ്‍ഗ്രസ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ടിആര്‍എസ് ആരോപിച്ചു. മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഉചിതമായ നിലയിലല്ല പദ്ധതി ആസൂത്രണം ചെയ്തതെന്ന് ടിആര്‍എസ് ആരോപിച്ചു. 

30 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള മെട്രോ റെയില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് ബുധനാഴ്ച മുതലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു