ദേശീയം

നരേന്ദ്രമോദിയുടെ തോലുരിക്കും; പ്രകോപന പരാമര്‍ശവുമായി ലാലു പ്രസാദിന്റെ മകന്‍

സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ സുരക്ഷ പരിധി വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എതിരെ ഭീഷണി മുഴക്കി മകന്‍ തേജ്പ്രതാപ് യാദവ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തോലുരിക്കും എന്ന നിലയിലായിരുന്നു തേജ് പ്രതാപ് യാദവിന്റെ ഭീഷണി. 


ലാലുപ്രസാദ് യാദവിനെ കൊല്ലാന്‍ ഗൂഡാലോചന നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു തേജ്പ്രതാപ് യാദവിന്റെ പ്രകോപന പരാമര്‍ശം. ഇതില്‍ കൈയും കെട്ടി നോക്കിനില്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയുകയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തോലുരിച്ചായിരിക്കും ഇതിന് പ്രതികാരം ചെയ്യുക എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ലാലു പ്രസാദ് യാദവിന്റെ മൂത്തമകനായ തേജ്പ്രതാപ് യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചത്.  തേജ്പ്രതാപ് യാദവിന്റെ പ്രകോപന പരാമര്‍ശത്തിന് എതിരെ ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു. ഇത്തരത്തിലുളള രാഷ്ട്രീയം ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി ബീഹാര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ദേവേഷ് കുമാര്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിയ തേജ്പ്രതാപ് യാദവിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജനത ദള്‍ (യു) അറിയിച്ചു. 

കഴിഞ്ഞ ദിവസമാണ് ബീഹാറിലെ നിരവധി രാഷ്ട്രീയ നേതാക്കള്‍ക്ക് ഒപ്പം ലാലുപ്രസാദ് യാദവിന്റെ സുരക്ഷ പരിധിയും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെട്ടിച്ചുരുക്കിയിരുന്നു. ഇസഡ് പ്ലസ് കാറ്റഗറിയില്‍ നിന്നും ഇസഡ് കാറ്റഗറിയായാണ് വെട്ടിച്ചുരുക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് തേജ് പ്രതാപ് യാദവിന്റെ പ്രതികരണം. ലാലുപ്രസാദ് യാദവിന് പുറമേ ശരദ് യാദവ്, ജിതന്‍ റാം മാഞ്ചി തുടങ്ങിയ നേതാക്കളുടെ സുരക്ഷ പരിധിയും വെട്ടിച്ചുരുക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു

'മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവും'

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം