ദേശീയം

ചായവില്‍പ്പനക്കാരനില്‍ നിന്നും പ്രധാനമന്ത്രിയിലേക്കുളള മോദിയുടെ ഉയര്‍ച്ച അത്ഭുതകരമെന്ന് ഇവാന്‍ക ട്രംപ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വാനോളം പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപ്. ചായ വില്‍പ്പനക്കാരനില്‍ നിന്ന് ഒരു രാജ്യത്തെ പ്രധാനമന്ത്രി പദവിയിലേക്കുളള മോദിയുടെ ഉയര്‍ച്ച അത്ഭുതകരമാണെന്ന് ഇവാന്‍ക പറഞ്ഞു. അസാധാരണമായ നേട്ടത്തിന്റെ ഉടമയാണ് മോദിയെന്നും  ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരഭകത്വ ഉച്ചകോടിയില്‍ പങ്കെടുത്ത് ഇവാന്‍ക പ്രകീര്‍ത്തിച്ചു.നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സംരഭകര്‍ പങ്കെടുക്കുന്ന ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇവാന്‍കയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.

വനിത സംരംഭകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ബിസിനസ്സ് നടത്തി കൊണ്ടുപോകാന്‍ നിരവധി പ്രശ്‌നങ്ങളും ഇവര്‍ നേരിടുന്നുണ്ട്.  വനിതാ കേന്ദ്രീകൃതമായ ബിസിനസ്സുകളുടെ വളര്‍ച്ച സമൂഹത്തിന് മാത്രമല്ല, സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമാണെന്ന് ഇവാന്‍ക ഓര്‍മ്മിപ്പിച്ചു. ലോകത്തില്‍ തന്നെ അതിവേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന നിലയില്‍ താന്‍ ഇന്ത്യയെ അഭിനന്ദിക്കുന്നു. സാങ്കേതികത്വം കൊണ്ട് സമ്പന്നമായ ഹൈദരാബാദ് വരാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഇവാന്‍ക കൂട്ടിച്ചേര്‍ത്തു.  ഇന്ത്യ എക്കാലവും വൈറ്റ് ഹൗസിന്റെ നല്ല സുഹൃത്തായിരിക്കുമെന്നും ഇവാന്‍ക കൂട്ടിച്ചേര്‍ത്തു

350 പേരടങ്ങുന്ന പ്രതിനിധി സംഘവുമായാണ് 36കാരിയായ ഇവാന്‍ക ഇന്ത്യയിലെത്തിയത്.ഹൈദരാബാദിലെ അന്താരാഷ്ട്ര കണ്‍വെന്‍ഷണല്‍ സെന്ററിലാണ് എട്ടാമത് അന്താരാഷ്ട്ര സംരഭകത്വ ഉച്ചകോടി നടക്കുന്നത്. 1500 വനിതാ സംരംഭകരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി