ദേശീയം

വൈകിവന്നതിന് ടിക്കറ്റ് നിഷേധിച്ചു; യാത്രക്കാരി എയര്‍ ഇന്ത്യ ജീവനക്കാരിയുടെ മുഖത്തടിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരഗാന്ധി വിമാനത്താവളത്തില്‍ യാത്രക്കാരി എയര്‍ ഇന്ത്യ ജീവനക്കാരിയുടെ മുഖത്തടിച്ചു. വൈകിവന്നതിനെ തുടര്‍ന്ന് വിമാനയാത്ര നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യാത്രക്കാരിയുടെ ആക്രമണം. ഹരിയാന സ്വദേശിനിയായ വിമാന യാത്രക്കാരി ന്യൂഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോകുന്നതിന് വേണ്ടിയാണ് വിമാനത്താവളത്തില്‍ എത്തിയത്. പുലര്‍ച്ചെ അഞ്ചുമണിക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുന്‍പ് വിമാനത്താവളത്തില്‍ എത്തണമെന്ന വ്യവസ്ഥ യാത്രക്കാരി പാലിച്ചില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 

വിമാനം പുറപ്പെടുന്നതിന് മൂക്കാല്‍ മണിക്കൂര്‍ മുന്‍പ് മാത്രമാണ് യാത്രക്കാരി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ടിക്കറ്റ് ആവശ്യപ്പെട്ട യാത്രക്കാരിയോട് യാത്ര നിഷേധിച്ച കാര്യം എയര്‍ ഇന്ത്യ ജിവനക്കാരി അറിയിച്ചതിന് പിന്നാലെയാണ് സംഭവം. ആദ്യം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട യാത്രക്കാരി തുടര്‍ന്ന് ഒരു പ്രകോപനവുമില്ലാതെ എയര്‍ ഇന്ത്യ ജീവനക്കാരിയുടെ മുഖത്തടിക്കുകയായിരുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. മറുപടിയെന്നോണം എയര്‍ ഇന്ത്യ ജീവനക്കാരിയും സമാനമായ നിലയില്‍ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് സമവായത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ ഇന്ത്യ മാനേജര്‍ പരാതി പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചു.

A lady passenger going to Ahmedabad arrived late at the airport & missed her flight, There was argument between the duty manager and her, following which some altercation took place. That altercation has now been resolved with the help of security and police: Air India Official

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു