ദേശീയം

അഹിന്ദുക്കളുടെ കോളത്തില്‍ പേരെഴുതി; രാഹുലിന്റെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനം വിവാദമാക്കി ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനം വിവാദമാക്കി മാറ്റി  ബിജെപി. ക്ഷേത്രത്തിലെ അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്ററില്‍ രരാഹുല്‍ ഒപ്പുവച്ചു എന്നാണ് ആരോപണം. രാഹുലിന്റെയും അഹമ്മദ് പട്ടേലിന്റെയും പേരുകളാണ് അഹിന്ദുക്കളുടെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിഷയം ഏറ്റെടുത്ത ബിജെപി സൈബര്‍ വിഭാഗം വലിയ പ്രചാരണം നടത്തിയതോടെ ട്വിറ്ററില്‍ ഇന്നത്തെ ട്രെന്റ് ടോപ്പിക്ക് രാഹുലിന്റെ ക്ഷേത്ര ദര്‍ശനമാണ്. 

രാഹുലിനെതിരെ ബിജെപി തെറ്റിദ്ധാരണ പരത്തുകയാണ് എന്നാണ് കോണ്‍ഗ്രസ് വിശദീകരണം. ബിജെപി ഇത്തരത്തില്‍ രാഷ്ട്രീയമായി തരംതാഴരുത് എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി. സൗരാഷ്ട്രയിലെ തന്റെ രണ്ടു ദിവസത്തെ പ്രചാരണ പരിപാടികള്‍ രാഹുല്‍ ആരംഭിച്ചത് സോംനാഥ് ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ടായിരുന്നു. 

പ്രത്യേക അനുമതിയോടെ ക്ഷേത്രം സന്ദര്‍ക്കാനുള്ള അഹിന്ദുക്കളുടെ കോളത്തില്‍ രാഹുലിന്റെ പേര് എഴുതി ചേര്‍ത്തത് ബിജെപിയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാഹുലിന്റെ മീഡിയ കോര്‍ഡിനേറ്റര്‍ മനോജ് ത്യാഗിയാണ് രാഹുലിന്റെ പേര് രഅഹിന്ദുക്കളുടെ രജിസ്റ്ററില്‍ എഴുതിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ അകത്ത് പ്രവേശിപ്പിക്കാന്‍ വേണ്ടി തന്റെ പേര് മാത്രമാണ് അഹിന്ദുക്കളുടെ കൂട്ടത്തില്‍ എഴുതിയത് എന്ന് ത്യാഗി വിശദീകരണം നല്‍കി.

അഹിന്ദുക്കളുടെ കൂട്ടത്തില്‍ അല്ല രാഹുല്‍ പേര് എഴുതി ചേര്‍ത്തിരിക്കുന്നത് എന്ന് തെളിയിക്കുന്ന രജിസ്റ്റര്‍ ബുക്കിന്റെ ഒരു ഫോട്ടോയും കോണ്‍ഗ്രസ് ബിജെപിയുടെ വ്യാജ പ്രചാരണത്തിന് എതിരെ തെളിവായി നല്‍കുന്നു. 

രജിസ്റ്റര്‍ ബുക്കിന്റെ വ്യാജ പേജ് നിര്‍മ്മിച്ചാണ് ബിജെപി പ്രചാരണം നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ദീപേന്ദ്ര ഹൂഡ ആരോപിച്ചു. രാഹുല്‍ ഗാന്ധി ഒരു ശിവഭക്തനാണ് എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ചര്‍ച്ചകള്‍ വ്യതിചലിപ്പിക്കാനാണ് ബിജെപി വ്യാജ പ്രചാരണം നടത്തുന്നതെന്നും ഹൂഡ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്