ദേശീയം

'കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം'; ഇരുപത്തൊന്നുകാരന്‍ കാമുകിയെ ബ്ലേഡുകൊണ്ട് ആക്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വഞ്ചിക്കുന്നുണ്ടെന്ന് സംശയിച്ച് ബ്ലേഡുകൊണ്ട് കാമുകിയെ ആക്രമിച്ച 21 കാരന്‍ അറസ്റ്റില്‍. മുംബൈ സ്വദേശിയായ അജ്മല്‍ ഷായാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ബ്ലേഡുകൊണ്ട് പെണ്‍കുട്ടിയുടെ തലയില്‍ ഗുരുതരമായി പരുക്കേല്‍പ്പിച്ച ശേഷം യുവാവ് കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്ന് ബോയ്വാഡ പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിച്ച യുവാവ് അപകടനില തരണം ചെയ്തു. എന്നാല്‍ യുവതി ഗുരുതരാവസ്ഥയിലാണ്. 

ദാധറിലെ അപ്‌സര ഹോട്ടലിലെ റൂമില്‍ വെച്ചാണ് സംഭവമുണ്ടായത്. അന്‍ടോപ് ഹില്ലിലെ ശങ്കര്‍ നഗറില്‍ താമസിക്കുന്ന അജ്മലും പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. കുറച്ച് ദിവസം മുന്‍പ് മറ്റൊരാളോടൊപ്പം പെണ്‍കുട്ടിയെ കണ്ടതാണ് ഇയാളെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. ഇതിനെക്കുറിച്ച് സംസാരിക്കാം എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ റൂമിലേക്ക് വിളിച്ചുകൊണ്ടുവന്നാണ് ആക്രമണം നടത്തിയത്. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഇയാള്‍ ആക്രമണം നടത്തിയത്. 

മുറിവേറ്റ് കിടക്കുന്ന കമിതാക്കളെ കണ്ട ഹോട്ടലിലെ ജീവനക്കാരാണ് സംഭവം പൊലീസിനെ വിളിച്ച് പറഞ്ഞത്. അവര്‍ എത്തിയപ്പോള്‍ തലയില്‍ മാരകമായി പരിക്കേറ്റ് കിടക്കുകയായിരുന്ന പെണ്‍കുട്ടി. അജമലിന്റെ കൈത്തണ്ട ചീന്തിയ നിലയിലായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് ഹോസ്പിറ്റലില്‍ അഡിമിറ്റ് ചെയ്തു. മറ്റൊരാളുമായി കാമുകിക്ക് ബന്ധമുണ്ടെന്ന സംശയമാണ് അക്രമിക്കാന്‍ കാരണമെന്ന് അജ്മല്‍ പൊലീസിനോട് പറഞ്ഞു. മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാല്‍ അയാള്‍ക്കെതിരേ കൊലപാതക ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും