ദേശീയം

ബിജെപി വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ 45 വര്‍ഷം വേണ്ടിവരും: രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബിജെപിക്ക് 45 വര്‍ഷങ്ങള്‍ കൂടി വേണ്ടിവരുമെന്ന് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2012ലെ ഭവന പദ്ധതി വാഗ്ദാനം നടപ്പാക്കുന്നതിലെ മെല്ലെപ്പോക്കു ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസം.

സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് അന്‍പതു  ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നാണ് 2012ല്‍ ബിജെപി വാഗ്ദാനം ചെയ്തത്. എന്നാല്‍ അഞ്ചു വര്‍ഷം കൊണ്ട് 4.72 ലക്ഷം വീടുകള്‍ മാത്രമാണ് നിര്‍മിക്കാനായത്. ഈ നില പോയാല്‍ വാഗദാനം പൂര്‍ത്തിയാക്കാന്‍ ബിജെപിക്ക് 45 വര്‍ഷം വേണ്ടിവരുമെന്ന് രാഹുല്‍ ടിറ്ററില്‍ കുറിച്ചു.

അഞ്ചു വര്‍ഷം കൊണ്ട് അന്‍പതു ലക്ഷം വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നാണ് കഴിഞ്ഞ തവണ ബിജെപി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തത്. അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി