ദേശീയം

മോദിയുടെ റാലി നടന്ന അതേ ജില്ലയില്‍ ഹാര്‍ദിക് പട്ടേലിന്റെ പടുകൂറ്റന്‍ റാലി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് മുപ്പതു കിലോമീറ്റര്‍ മാറി പടുകൂറ്റന്‍ റാലി നടത്തി പാട്ടീദാര്‍ ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍. സൗരാഷ്ട്രയിലെ മോര്‍ബിയിലാണ് പട്ടേല്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചത്. ഇതേ ജില്ലയില്‍ തന്നെയാണ് മോദിയും തെരഞ്ഞെടുപ്പ് റാലി നടത്തിയത്.

ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത ഈ കൂറ്റന്‍ സമ്മേളനം സംവരണ വിഷയത്തെക്കുറിച്ചും കര്‍ഷക പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനാണ് സംഘടിപ്പിച്ചതെന്ന് ഹാര്‍ദിക് ട്വിറ്റരില്‍ പറഞ്ഞു. സമ്മേളനത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 

മോദി പങ്കെടുക്കുന്ന റാലികളില്‍വലിയ തോതിലുള്ള ജനപങ്കാളിത്ത കുറവ് അനുഭവപ്പെടുന്നുവെന്ന് വീഡിയോ സഹിതം പ്രചരിപ്പിക്കപ്പെട്ടതിന്റെ പിറ്റേദിവസമാണ് തങ്ങളുടെ ശക്തി കാട്ടി ഹാര്‍ദിക് ജാഥ നടത്തിയിരിക്കുന്നത്. പട്ടേല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് മോദി പങ്കെടുക്കുന്ന റാലിയുടെ വേദി വരെ മാറ്റേണ്ട സ്ഥിതി വന്നിരുന്നു. ഏതുവിധേനയും ബിജെപിയെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ