ദേശീയം

ഫേസ്ബുക്കില്‍ ഗുജറാത്ത് ബിജെപിയെ ബഹുദൂരം പിന്നിലാക്കി ഹാര്‍ദിക്

സമകാലിക മലയാളം ഡെസ്ക്


ഗുജറാത്തില്‍ വന്‍ റാലികള്‍ നടത്തി ബിജെപിയെ പ്രതിരോധത്തിലാക്കുന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലും ജനപിന്തുണ വര്‍ധിപ്പിച്ച് പാട്ടീദാര്‍ ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍. ബിജെപിയുടെ ശക്തനായ എതിരാളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാര്‍ദികിന് ഫേസ്ബുക്കില്‍ എട്ടു ലക്ഷം ലൈക്കുകള്‍ നമാത്രമാണ് ഉള്ളത്. എന്നാല്‍ ബിജെപി ഗുജറാത്ത് ഘടകത്തിന്റെ ഓഫിഷ്യല്‍ പേജില്‍ നിന്ന് വ്യത്യസ്തമായി 300 ശതമാനം കൂടുതല്‍ റസ്‌പോണ്‍സ് കിട്ടുന്നുണ്ട് ഹാര്‍ദികിന്റെ പോസ്റ്റുകള്‍ക്ക്. 

സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും കടുത്ത മത്സരമാണ് ബിജെപിക്ക് ഹാര്‍ദിക് പട്ടേലിനെതിരെ നടത്തേണ്ടി വരുന്നത് എന്നാണ് ഇത് സൂചിപിക്കുന്നത്. കഴിഞ്ഞ ദിവസം നരേന്ദ്ര മോദി റാലി നടത്തിയ അതേ ജില്ലയില്‍ ഹാര്‍ദിക് നടത്തിയ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഹാര്‍ദികിന്റെതായി ബിജെപി പുറത്തുവിട്ട സെക്‌സ് സിഡി വിവാദത്തിനും സോഷ്യല്‍ മീഡിയയിലുള്ള അദ്ദേഹത്തിന്റെ മുന്നേറ്റത്തെ ചെറുക്കാന്‍ സാധിച്ചിട്ടില്ല. 

മോദിയുടെ തെരഞ്ഞെടുപ്പ് റാലികളുടെ ലൈവുകളെക്കാള്‍ കൂടുതല്‍ ഷെയറുകള്‍ പട്ടോലിന്റെ റാലികളുടെ ലൈവുകള്‍ക്ക് കിട്ടുന്നുണ്ട്. 
ഇതുവരെ പട്ടേലിന്റെ ലൈവ് വീഡിയോകള്‍ 33.24ലക്ഷം പേര്‍ കണ്ടപ്പോള്‍, മോദിയുടേത് കണ്ടിരിക്കുന്നത് 10.09 ലക്ഷം ആളുകള്‍ മാത്രമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍