ദേശീയം

താരപരിവേഷം മാത്രം പോര രാഷ്ട്രീയത്തില്‍ ജയിക്കാന്‍, കമല്‍ഹാസനോട് രജനികാന്ത്‌

സമകാലിക മലയാളം ഡെസ്ക്

താരപരിവേഷവും, പ്രശസ്തിയും പണവും മാത്രം പോര രാഷ്ട്രീയത്തില്‍ ജയിക്കാന്‍. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്ന കമല്‍ഹാസന്‍ കൂടി പങ്കെടുത്ത ചടങ്ങില്‍വെച്ചായിരുന്നു രജനികാന്തിന്റെ പ്രതികരണം. 

താരപരിവേഷത്തിനേക്കാള്‍ മറ്റ് പലതുമാണ് രാഷ്ട്രീയത്തില്‍ ജയം നിര്‍ണിയിക്കുന്നത്. ആ മറ്റുപലതും എന്താണെന്ന് എനിക്കറിയില്ല. അത് കമല്‍ഹാസന് അറിയാമായിരിക്കും എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും രജനികാന്ത് പറഞ്ഞു. ചെന്നൈയില്‍ ശിവാജി ഗണേഷ മെമ്മോറിലിന്റെ പരിപാടിയില്‍ പങ്കെടുത്തായിരുന്നു രജനികാന്തിന്റെ പ്രതികരണം. 

കമല്‍ഹാസനെ കുടാതെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വവും പരിപാടിയില്‍ പങ്കെടുത്തിരുന്നു. രജനീകാന്ത് രാഷ്ട്രീയ പ്രവേശന സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും താരം ഇതുവരെ അത് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കമല്‍ഹാസനാവാട്ടെ പുതിയ പാര്‍ട്ടി രൂപീകരിച്ചായിരിക്കുമോ, അതോ നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്നായിരിക്കുമോ രാഷ്ട്രീയത്തിലേക്കിറങ്ങുക എന്നത് മാത്രമാണ് വ്യക്തമാകേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി