ദേശീയം

തെലങ്കാനയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സിപിഐ; സിപിഎമ്മിന്റെ കൂടെ നിന്നിട്ട് കാര്യമില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: 2019ല്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ച് തെലങ്കാന സിപിഐ. സഖ്യം സാധ്യമാകുമെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് സൂചന തന്നിരിക്കുന്നത് എന്ന്  റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചാല്‍ മാത്രമേ പാര്‍ട്ടിയ്ക്ക് നിലനില്‍പ്പുള്ളുവെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ സിപിഐയെ പ്രേരിപ്പിച്ചിരിക്കുന്നത്. 

നിലവില്‍ ഒരു എംഎല്‍എയാണ് സിപിഐക്കുള്ളത്. 2014 തെരഞ്ഞെടുപ്പില്‍ മോശം ഫലമാണ് സിപിഐക്കുണ്ടായത്. സിപിഐയും സിപിഐഎമ്മും മാത്രം ഒരു സഖ്യം ഉണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല. സീറ്റുകള്‍ കിട്ടില്ല. അതാണ് ബീഹാറിലും തമിഴ്‌നാട്ടിലും കണ്ടതെന്ന് തെലുങ്കാനയിലെ മുതിര്‍ന്ന സിപിഐ നേതാവ് പറഞ്ഞു.

സംഘപരിവാരര്‍ സംഘടനകള്‍ക്കെതിരെ നടത്തുന്ന പോര് യാത്രയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചതിന് പിന്നില്‍ ഇതാണ് കാരണം എന്നറിയുന്നു. 

ഇടത് മതേതര ജനാധിപത്യ സഖ്യം നിലവില്‍ വരണമെന്ന് സിപിഐ നേതാവ് കെ. നാരായണന്‍ പറഞ്ഞു. മതേതര ജനാധിപത്യ സഖ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഒഴിവാക്കാന്‍ കഴിയാത്ത സംഘടനയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസും സിപിഐയുമായി കൈകോര്‍ക്കുന്നതില്‍ തെറ്റില്ലായെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയാന്‍ സാധിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു