ദേശീയം

സാധാരണക്കാര്‍ക്ക് വീണ്ടും പണി തന്ന് കേന്ദ്രം: പാചകവാതകത്തിന് വര്‍ധിച്ചത് 49രൂപ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് തിരിച്ചടി നല്‍കി ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി കേന്ദ്രസര്‍ക്കാര്‍. സിലിണ്ടര്‍ ഒന്നിന് 49രൂപയാണ് കൂട്ടിയിരിക്കുന്നത്. വരുന്ന മാര്‍ച്ചോടെ സബ്‌സിഡി അവസാനിപ്പിക്കുന്നതിനു മുന്നോടിയായാണ് വില വര്‍ധിപ്പിക്കുന്നത്.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് (19 കിലോഗ്രാം) 78 രൂപയും വര്‍ധിക്കും.പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ഓഗസ്റ്റ് മുതല്‍ നാലു രൂപ വീതമാണ് കൂട്ടാന്‍ ഉദ്ദേശിച്ചത്.എന്നാല്‍ ഓഗസ്റ്റില്‍ 2.31 രൂപ മാത്രമേ കൂട്ടിയുള്ളൂ. ആ കുറവും ചില്ലറയും ചേര്‍ത്താണ് സെപ്റ്റംബറില്‍ ഏഴു രൂപ വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഇതുവരെ സിലിണ്ടറൊന്നിന് കൂടിയത് 117 രൂപയാണ്. 14.2 കിലോ 'സബ്‌സിഡി' കുറ്റിക്ക് ഡല്‍ഹിയിലെ പുതിയ വില 536.18രൂപയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച