ദേശീയം

പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം: കശ്മീരില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ആറ് ഗ്രാമവാസികള്‍ക്ക് പരുക്കേറ്റു. പത്ത് വയസുകാരനായ ഇര്‍ഫാന്‍ അഹമ്മദും പതിനഞ്ച് വയസുകാരിയായ ബാലികയും വെടിയേറ്റ് മരിച്ചതായാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

രാവിലെ 6.30 ഓടെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം  പ്രത്യാക്രമണം ആരംഭിച്ചു.  വെടിവെയ്പ്പ് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും പരുക്കേറ്റ ഗ്രാമവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സൈനിക വക്താക്കള്‍ അറിയിച്ചു.

ഈ വര്‍ഷം പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും വ്യാപകമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടാകുന്ന പശ്ചാത്തലത്തില്‍ വീടുകള്‍ വിട്ട് ക്യാമ്പുകളില്‍ തങ്ങേണ്ട അവസ്ഥയിലാണ് ഗ്രാമവാസികള്‍. ആഗസ്റ്റ് ഒന്നു മുതല്‍ 285 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 228 ആയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്