ദേശീയം

ജാര്‍ഖണ്ഡില്‍ സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

പലമാവു: ജാര്‍ഖണ്ഡിലെ പലമാവു ജില്ലയില്‍ സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി. മൂന്നംഗ സംഘമാണ് ബലാത്സംഗം ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിനിരയായത്. 

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടികളെ ആരോഗ്യസ്ഥിതി മോശമായതിനെത്തുര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഇവര്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. 

സംഘം താമസിച്ചിരുന്ന വീടിനടുത്താണ് കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍. ഈ വീടിനടുത്ത് വെച്ചാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്. ബലാത്സംഗം ചെയ്തവരെ മറ്റൊരു പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി