ദേശീയം

മോദിക്കെതിരെ വീണ്ടും മമത;എന്തിനായിരുന്നു ജിഎസ്ടിയും നോട്ട് നിരോധനവും? 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനെതിരേയും വീണ്ടും ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിയുടെ നോട്ട് നിരോധനം രാജ്യം കണ്ട എറ്റവും വലിയ ദുരന്തമായിരുന്നുവെന്നും ജിഎസ്ടി കൈവിട്ട കളിയായിപ്പോയെന്നും മമത പറഞ്ഞു. 

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ നോട്ട് നിരോധനം വലിയ ദുരന്തമാണ്, രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ മൊത്തത്തില്‍ തകര്‍ന്നിരിക്കുകയാണ്.
നോട്ട് നിരോധനത്തിന് പിന്നാലെ വന്ന ജിഎസ്ടി വലിയ അബദ്ധമായിപ്പോയി. ഒരു തരത്തില്‍ പറഞ്ഞാല്‍ കൈവിട്ട കളി. കൃത്യമായ ആസൂത്രണം നടത്താതെ എന്തിന് വേണ്ടിയായിരുന്നു ജിഎസ്ടി പോലൊരു നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്? ചെറുകിട കച്ചവടക്കാരും വ്യാപാരികളുമാണ് ഇതിന്റെ ഇരകളായത്. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ അഭിപ്രായ പ്രകടനം. 

ജിഎസ്ടിയെ എപിക്ബ്ലണ്ടര്‍ എന്നായിരുന്നു നേരത്തെ മമത വിശേഷിപ്പിച്ചിരുന്നത്. ജിഎസ്ടി വിഷയത്തില്‍ ഒരു അന്വേഷണം തന്നെ നടത്തേണ്ടതുണ്ടെന്ന് മമത ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ