ദേശീയം

മോദിജി, ആത്മപ്രശംസയൊക്കെ കഴിഞ്ഞെങ്കില്‍ പറയാമോ, ഇതെങ്ങനെ സംഭവിക്കുന്നു?: രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡോക്‌ലാം അതിര്‍ത്തിയില്‍ ചൈന വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായ വാര്‍ത്ത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആത്മപ്രശംസയും പ്രകടനവുമെല്ലാം കഴിഞ്ഞെങ്കില്‍ ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് വിശദീകരിക്കൂ എന്നാണ് രാഹുലിന്റെ ട്വീറ്റ്.

ഒരിടവേളയ്ക്കു ശേഷമാണ് ഡോക് ലാമില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. നേരത്തെ ഡോക് ലാമിനെച്ചൊല്ലിയുള്ള സംഘര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു. ഇത് പരിഹരിക്കാനായത് വലിയ നേട്ടമായി ബിജെപി നേതൃത്വം ഉയര്‍ത്തിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയോടുള്ള ചോദ്യവുമായി രാഹുല്‍ രംഗത്തുവന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു