ദേശീയം

2002ലെ മുസ്ലീം വംശഹത്യ ആവര്‍ത്തിക്കണം: മുസ്ലീംങ്ങള്‍ക്കെതിരെ യുദ്ധത്തിനൊരുങ്ങാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി ജന്തര്‍ മന്തറില്‍ ഒരു പ്രതിഷേധ പരിപാടിക്കിടെ മുസ്ലീങ്ങളെ വംശഹത്യ ചെയ്യാന്‍ പരസ്യ ആഹ്വാനം. 2002 ലെ ഗുജറാത്ത് മുസ്ലിം വംശ്യഹത്യ ആവര്‍ത്തിക്കാനും മുസ്ലിംകള്‍ക്കെതിരെ യുദ്ധത്തിന് സജ്ജരാകാനും വീഡിയോയില്‍ പറയുന്നു. നോര്‍ത്ത് ഇന്ത്യയില്‍ സജീവമായുള്ള ഭാരത് മാതാ പരിവാര്‍ ആണ് അത്യന്തം അപകടകരമായ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന പ്രസംഗം നടത്തിയത്. 

'തീവ്രവാദികള്‍ക്ക് ഭാരതത്തില്‍ അഭയം നല്‍കുന്നത് അവസാനിപ്പിക്കൂ, റോഹിംഗ്യകളെ ഓടിക്കൂ, ഭാരതത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യങ്ങള്‍ പ്രസംഗം നടത്തിയയാള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഹിന്ദു ആയിരിക്കാന്‍ നമ്മുടെ പൂര്‍വ്വികര്‍ യുദ്ധം ചെയ്തു. അതുപോലെ നിങ്ങളും യുദ്ധത്തിന് തയ്യാറാണോ എന്നും ഇയാള്‍ ചോദിച്ചു.

'2002ല്‍ ഗുജറാത്തില്‍ നരേന്ദ്രമോഡി ചെയ്തതിന് നമ്മള്‍ നന്ദി പറയണം. 2002ല്‍ ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക. അതാണ് ഈ പ്രശ്‌നത്തിന് ഒരേയൊരു പരിഹാരം. ഓരോരുത്തര്‍ക്കും അവരവര്‍ക്ക് കഴിയുംവിധം കാര്യങ്ങള്‍ ചെയ്യാം. ഒരു രൂപ പോലും ഞാന്‍ മുസല്‍മാന് മുസ്ലിമിന് നല്‍കില്ല. 10 രൂപ വിലക്കൂടുതലുള്ള സാധനം വാങ്ങിയാലും ഞാന്‍ ഒരു മുസ്ലിമിന്റെ കടയില്‍നിന്നും സാധനം വാങ്ങില്ല' എന്നൊക്കെയാണ് പ്രാസംഗികന്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍